ഷാ​പ്പ് ക​രാ​റു​കാ​ര​നെ മ​ർ​ദി​ച്ച ചെ​ത്തു​കാ​ര​ൻ അ​റ​സ്റ്റി​ൽ
Friday, June 21, 2024 4:05 AM IST
തൊ​ടു​പു​ഴ: ഷാ​പ്പ് ക​രാ​റു​കാ​ര​നെ മ​ർ​ദി​ച്ച കേ​സി​ൽ ക​ള്ളു ചെ​ത്തു തൊ​ഴി​ലാ​ളി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ 15ന് ​ഏ​ഴ​ല്ലൂ​ർ പ​യ്യാ​വ് ക​ള്ളു ഷാ​പ്പി​ന്‍റെ ക​രാ​റു​കാ​ര​ൻ പ്ര​മോ​ദി​നെ മ​ർ​ദി​ച്ച് പ​രിക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ ഇ​തേ ഷാ​പ്പി​ലെ ചെ​ത്തു​കാ​ര​ൻ തെ​ക്കെ​പു​ന്ന​മ​റ്റം സ്വ​ദേ​ശി ടി​ജോ​യെ (50) ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

ക​ള്ളു ചെ​ത്തു​ന്ന​ത് പ​രി​ശോ​ധി​ക്കാ​നാ​യി എ​ത്തി​യ പ്ര​മോ​ദി​നെ​യും ഷാ​പ്പി​ലെ വി​ൽ​പ​ന​ക്കാ​ര​നെ​യും ടി​ജോ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ എ​ത്തി​യ കാ​റി​ൽ ആ​ദ്യം ടി​ജോ ജീ​പ്പ് കൊ​ണ്ട് ഇ​ടി​പ്പി​ക്കു​ക​യും തു​ട​ർ​ന്ന് ക​ല്ലു​പ​യോ​ഗി​ച്ച് ഇ​വ​രെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു.

പ്ര​മോ​ദി​നെ ക​ടി​ച്ചും പ​രു​ക്കേ​ൽ​പി​ച്ചു. വ​ധശ്ര​മ​ത്തി​നാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ടി​ജോ നേ​ര​ത്തേ അ​ബ്കാ​രി കേ​സി​ലും അ​ടി​പി​ടി കേ​സി​ലും പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.