നി​ര​ത്തു​ക​ൾ കീ​ഴ​ട​ക്കി തെ​രു​വുനാ​യ്ക്ക​ൾ
Friday, June 21, 2024 4:05 AM IST
നെ​ടുങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ൽ തെ​രു​വു നാ​യ്ക്ക​ളു​ടെ ശ​ല്യം വീ​ണ്ടും രൂ​ക്ഷ​മാ​യി.​പൊ​തു നി​ര​ത്തു​ക​ൾ മാ​ത്ര​മ​ല്ല വി​ദ്യാ​ല​യ​ങ്ങ​ൾ, സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ പ​രി​സ​ര​ങ്ങ​ളി​ലും തെ​രു​വുനാ​യ്ക്ക​ൾ ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്.

​പാ​മ്പാ​ടും​പാ​റ എ​ൽപി ​സ്കൂ​ളി​ന്‍റെ ഗ്രൗ​ണ്ടി​ൽ പ​തി​ന​ഞ്ചി​ലധി​കം നാ​യ്ക്ക​ളാ​ണ് അ​ല​ഞ്ഞുതി​രി​യു​ന്ന​ത്. ഇ​വ കു​ട്ടി​ക​ളെ ആ​ക്ര​മി​ക്കാ​ൻ മു​തി​രു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​ണ്.​അ​ധ്യാ​പ​ക​ർ എ​ത്തി​യാ​ണ് മി​ക്ക​പ്പോ​ഴും തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽനി​ന്നു കു​ട്ടി​ക​ളെ ര​ക്ഷി​ക്കു​ന്ന​ത്.​നാ​യ്ക്ക​ളു​ടെ ശ​ല്യം മൂ​ലം കു​ട്ടി​ക​ൾ​ക്ക് ഗ്രൗ​ണ്ടി​ൽ ഇ​റ​ങ്ങാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​ണ്.

​സ​മാ​ന​മാ​യ ശ​ല്യ​മാ​ണ് മു​ണ്ടി​യെ​രു​മ, നെ​ടുങ്ക ണ്ടം സ്കൂ​ളു​ക​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ലും. ​നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി, മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ,കോ​ട​തി,പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യം എ​ന്നി​വ​യു​ടെ പ​രി​സ​ര​ങ്ങ​ളും പൊ​തു​നി​ര​ത്തു​ക​ളും ഗ്രാ​മീ​ണ റോ​ഡു​ക​ളും നാ​യ്ക്ക​ൾ പി​ടി​ച്ച​ട​ക്കി​യി​രി​ക്കു​ക​യാ​ണ്.

നെ​ടുങ്ക​ണ്ടം, തൂ​ക്കു​പാ​ലം ടൗ​ണു​ക​ളി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ൻ​പി​ൽ നാ​യ്ക്ക​ൾ ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്.​ നെ​ടുങ്കണ്ടം കി​ഴ​ക്കേ​ക​വ​ല-ക​രു​ണ ആ​ശു​പ​ത്രി റോ​ഡി​ലൂ​ടെ ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.​നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം നൂ​റോ​ളം പേ​ർ​ക്കാ​ണ് തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ​ത്.​

ഈ വ​ർ​ഷം നെ​ടു​ങ്ക​ണ്ടം ടൗ​ണി​ൽ മാ​ത്രം പ​ത്തോ​ളം പേ​ർ​ക്ക് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു.​പ്രാ​യ​മാ​യ​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും നേ​രെ​യാ​ണ് നാ​യ്ക്ക​ൾ പാ​ഞ്ഞ് അ​ടു​ക്കു​ന്ന​ത്.​ഇ​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ആ​ളു​ക​ൾ​ക്ക് വീ​ണു പ​രി​ക്കേ​ൽ​ക്കു​ന്ന​തും പ​തി​വാ​ണ്.