ടിക്കറ്റിൽ തിരിമറി: കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ
1430554
Friday, June 21, 2024 3:30 AM IST
മൂന്നാർ: യാത്രക്കാർക്ക് ടിക്കറ്റ് നൽകുന്നതിൽ തിരിമറി നടത്തിയ കെഎസ്ആർടിസി ബസ് കണ്ടക്ടർക്ക് സസ്പെൻഷൻ. മൂന്നാർ ഡിപ്പോയിലെ ഉദ്യോഗസ്ഥനായ രമേഷ് ഖന്ന(48)യെ ആണ് പുറത്താക്കിയത്.
യാത്രക്കാർക്ക് ടിക്കറ്റ് നൽകാതെ പണം വാങ്ങിയതിനാണ് നടപടി. കഴിഞ്ഞ ദിവസം മൂന്നാറിൽ നിന്നു തേനിക്ക് സർവീസ് നടത്തിയ ബസിലാണു തിരിമറി നടത്തിയത്. സർവീസിനിടെ ബസിൽ കയറിയ വിജിലൻസ് സംഘമാണ് കണ്ടക്ടറെ പിടികൂടിയത്.
ബസിൽ യാത്ര ചെയ്ത ഏഴു പേരിൽ നിന്ന് പണം വാങ്ങിയിരുന്നുവെങ്കിലും ടിക്കറ്റ് നൽകിയിരുന്നില്ല. തിരുവനന്തപുരത്തു നിന്നും എത്തിയ സംഘമാണ് പരിശോധന നടത്തിയത്. മുന്പും ഇതേ കുറ്റത്തിന് ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.