അ​നാ​വ​ശ്യ പ​രി​ശോ​ധ​നകൾ നി​ർ​ത്ത​ണം:​ കെഎ​ച്ച്എ​ഫ്എ
Friday, June 21, 2024 4:11 AM IST
തൊ​ടു​പു​ഴ:​പ​രാ​തി ല​ഭി​ച്ച​തി​ന്‍റെ പേ​രി​ൽ ന​ഗ​ര​ത്തി​ലെ ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ ന​ട​ത്തു​ന്ന അ​നാ​വ​ശ്യ​വും മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യു​മു​ള്ള പ​രി​ശോ​ധ​ന​ക​ൾ അ​ധി​കൃ​ത​ർ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള ഹോ​ട്ട​ൽ​സ് ആ​ന്‍റ് ഫു​ഡ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് എം.​എ​ൻ. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തൊ​ടു​പു​ഴ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ​ക്ക് യോ​ഗ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി ടി.​എ​ൻ.​പ്ര​സ​ന്ന​കു​മാ​ർ. പ്ര​സി​ഡ​ന്‍റ് ടി.​സി.​രാ​ജു, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സാ​ലി.​എ​സ്. മു​ഹ​മ്മ​ദ്, ഭാ​ര​വാ​ഹി​ക​ളാ​യ സി.​കെ ന​വാ​സ്,

പി.​കെ.​അ​നി​ൽ​കു​മാ​ർ, നാ​സ​ർ സൈ​റ ഷെ​രീ​ഫ് സ​ർ​ഗം, ജോ​സ് ക​ള​രി​ക്ക​ൽ, ഗോ​പു ഗോ​പ​ൻ, ജ​ഗ​ൻ ജോ​ർ​ജ്, എം.​എ​ച്ച്, ഷി​യാ​സ്, നാ​വൂ​ർ​ക​നി, സി.​കെ.​ശി​വ​ദാ​സ്, അ​ബ്ദു​ൾ ഷെ​രീ​ഫ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ജോ​സ‌‌‌ലറ്റ് മാ​ത്യു, അ​ബ്ദു​ൾ റ​സാ​ക്ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.