റ​വ. ഡോ. ​ഈ​ശോ മാ​ത്യു മാ​ർ​ത്തോ​മ്മ സ​ഭ സീ​നി​യ​ർ വി​കാ​രി ജ​ന​റാ​ൾ
Tuesday, July 2, 2024 5:10 AM IST
തി​രു​വ​ല്ല: മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മ സു​റി​യാ​നി സ​ഭ സീ​നി​യ​ർ വി​കാ​രി ജ​ന​റാ​ളാ​യി റ​വ. ഡോ. ​ഈ​ശോ മാ​ത്യു ചു​മ​ത​ല​യേ​റ്റു. 2022 ഫെ​ബ്രു​വ​രി 28ന് ​തി​രു​വ​ല്ല സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ ന​ട​ന്ന നി​യോ​ഗ ശു​ശ്രൂ​ഷ​യി​ൽ വി​കാ​രി ജ​ന​റാ​ളാ​യ ചു​മ​ത​ല​യേ​റ്റ അ​ദ്ദേ​ഹം നി​ല​വി​ൽ നി​ര​ണം - മാ​രാ​മ​ൺ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വി​കാ​രി ജ​ന​റാ​ളാ​ണ്. റാ​ന്നി - നി​ല​യ്ക്ക​ൽ, ചെ​ങ്ങ​ന്നൂ​ർ - മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന​ങ്ങ​ളി​ലും വി​കാ​രി ജ​ന​റാ​ളാ​യി​രു​ന്നു.

സ​ഭ​യു​ടെ ലി​റ്റ​ർ​ജി​ക്ക​ൽ ക​മ്മീ​ഷ​ൻ ക​ൺ​വീ​ന​റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. ആ​റ​ന്മു​ള തു​ണ്ടി​യ​ത്ത് ഏ​കോ​ട്ട് ടി. ​ഇ. മാ​ത്യു​വി​ന്‍റെയും റേ​ച്ച​ലി​ന്‍റെ​യും പു​ത്ര​നാ​യി 1959 ഡി​സം​ബ​ർ 25നു ​ജ​നി​ച്ചു. 1985 മേ​യ് 29നു ​ശെ​മ്മാ​ശപ​ട്ട​വും ജൂ​ൺ 15ന് ​വൈ​ദി​ക​പ​ട്ട​വും സ്വീ​ക​രി​ച്ചു.

സ​ഭാ കൗ​ൺ​സി​ൽ അം​ഗം, മ​ല​ങ്ക​ര സ​ഭാ താ​ര​ക ചീ​ഫ് എ​ഡി​റ്റ​ർ, തിരുവ​ല്ല കൊ​മ്പാ​ടി എ​പ്പി​സ്കോ​പ്പ​ൽ ജൂ​ബി​ലി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്രി​ൻ​സി​പ്പൽ, സ​ഭ​യു​ടെ സോ​ഷ്യോ പൊ​ളി​റ്റി​ക്ക​ൽ ക​മ്മീ​ഷ​ൻ ക​ൺ​വീ​ന​ർ, വൈ​ദി​ക തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​ിറ്റി അം​ഗം തു​ട​ങ്ങി​യ നി​ല​ക​ളി​ലും വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ വി​കാ​രി​യാ​യും ശു​ശ്രൂ​ഷ നി​ർ​വ​ഹി​ച്ചു. ഭാ​ര്യ: ഡോ. ​ഓ​മ​ന മാ​ത്യു, ര​ണ്ടു മ​ക്ക​ൾ.