വി​ശ്വാ​സ പ്ര​ഘോ​ഷ​ണ പ​ദ​യാ​ത്ര​യു​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത എ​സ്എം​വൈ​എം
Wednesday, July 3, 2024 10:58 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ഭാ​ര​ത​ത്തി​ന്‍റെ ശ്ലീ​ഹ​യാ​യ മാ​ർ​ത്തോ​മ്മ ശ്ലീ​ഹാ​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന്‍റെ 1952ാം ദു​ക്റാ​ന​യോ​ടു​ബ​ന്ധി​ച്ച് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത എ​സ്എം​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ണ​മ​ല സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ​നി​ന്നും നി​ല​യ്ക്ക​ൽ സെ​ന്‍റ് തോ​മ​സ് എ​ക്യു​മെ​നി​ക്ക​ൽ പ​ള്ളി​യി​ലേ​ക്ക് ഭ​ക്തി​നി​ർ​ഭ​ര​മാ​യ വി​ശ്വാ​സ പ്ര​ഘോ​ഷ​ണ പ​ദ​യാ​ത്ര ന​ട​ത്തി. മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ വി​ശ്വാ​സ പ്ര​ഘോ​ഷ​ണ​ത്താ​ൽ രൂ​പീ​കൃ​ത​മാ​യ നി​ല​യ്ക്ക​ൽ വി​ശ്വാ​സി സ​മൂ​ഹ​ത്തി​ന്‍റെ പി​ൻ​മു​റ​ക്കാ​രാ​യ യു​വ​ജ​ന​ങ്ങ​ൾ വി​ശ്വാ​സ പ്ര​ഘോ​ഷ​ണ പ​ദ​യാ​ത്ര​യി​ൽ പ്രാ​ർ​ഥ​നാ​പൂ​ർ​വം പ​ങ്കു​ചേ​ർ​ന്നു.
രാ​വി​ലെ ഒ​ന്പ​തി​ന് ജ​പ​മാ​ല​യോ​ടെ ആ​രം​ഭി​ച്ച വി​ശ്വാ​സ തീ​ർ​ഥാ​ട​നം എ​രു​മേ​ലി ഫൊ​റോ​ന വി​കാ​രി ഫാ. ​വ​ർ​ഗീ​സ് പു​തു​പ്പ​റ​മ്പി​ൽ രൂ​പ​ത എ​സ്എം​വൈ​എം പ്ര​സി​ഡ​ന്‍റ് അ​ല​ൻ എ​സ്. വെ​ള്ളൂ​രി​ന് പ​താ​ക ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​യ്ഞ്ച​ൽ വാ​ലി, തു​ലാ​പ്പ​ള്ളി വ​ഴി പ​ദ​യാ​ത്രി​ക​ർ നി​ല​യ്ക്ക​ൽ എ​ത്തി. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത യു​വ​ദീ​പ്തി-​എ​സ്എം​വൈ​എം മു​ൻ ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് കൊ​ച്ചു​പു​ര​യ്ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ച വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ റാ​ന്നി - പ​ത്ത​നം​തി​ട്ട ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​പീ​റ്റ​ർ കി​ഴ​ക്കേ​ൽ സ​ന്ദേ​ശം ന​ൽ​കി.

എ​രു​മേ​ലി ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ആ​ൽ​ബി​ൻ​കു​ഴി​ക്കാ​ട്ട്, എ​സ്എം​വൈ​എം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് ന​രി​പ്പാ​റ​യി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ൽ യു​വ​ജ​ന വ​ർ​ഷ​മാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു​ള്ള ക​ർ​മ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യ പ​ദ​യാ​ത്ര​യി​ൽ ഇ​രു​ന്നൂ​റോ​ളം യു​വ​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

മാ​ർ തോ​മാ ശ്ലീ​ഹ​യു​ടെ ദു​ക്റാ​ന തി​രു​നാ​ളി​നൊ​രു​ക്ക​മാ​യി ഉ​പ​വാ​സ​ത്തി​ലും ജാ​ഗ​ര​ണ​ത്തി​ലു​മാ​യി​രു​ന്ന പൂ​ർ​വി​ക പാ​ര​മ്പ​ര്യ ചൈ​ത​ന്യ​ത്തി​ൽ ഒ​രു​ക്ക ദി​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് യു​വ​ജ​ന​ങ്ങ​ൾ പ​ദ​യാ​ത്ര​യി​ൽ പ​ങ്കു​ചേ​ർ​ന്ന​ത്. കേ​ര​ള ക​ത്തോ​ലി​ക്ക മെ​ത്രാ​ൻ സ​മി​തി യു​വ​ജ​ന വ​ർ​ഷ​ത്തി​ന്‍റെ ആ​ദ​ർ​ശ​വാ​ക്യ​മാ​യ ക​ണ്ണി​ൽ ക​നി​വും ക​ര​ളി​ൽ ക​ന​ലും കാ​ലി​ൽ ചി​റ​കു​മാ​യി വി​ശ്വാ​സ വ​ഴി​യെ മു​ന്നേ​റു​വാ​നു​ള്ള ആ​ഹ്വാ​ന​മാ​യി ന​ട​ത്ത​പ്പെ​ട്ട പ​ദ​യാ​ത്ര​യു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് ക​ണ​മ​ല പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു നി​ര​പ്പേ​ൽ, എ​യ്ഞ്ച​ൽ​വാ​ലി പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് തെ​ക്കേ​മു​റി, സ​ന്യാ​സി​നി​ക​ൾ യു​വ​ദീ​പ്തി- എ​സ്എം​വൈ​എം രൂ​പ​ത, ഫൊ​റോ​ന, ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ൾ, രൂ​പ​ത ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ മേ​ബി​ൾ എ​സ്എ​ബി​എ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.