ഗാ​ന്ധി​മ​തി ബാ​ല​ൻ അ​നു​സ്മ​ര​ണം
Tuesday, July 2, 2024 5:10 AM IST
ഇ​ല​ന്തൂ​ർ: വ​രു​മാ​നം പ്ര​തീ​ക്ഷി​ക്കാ​തെ ക​ലാ​മൂ​ല്യ​മു​ള്ള ച​ല​ച്ചി​ത്ര​ങ്ങ​ൾ കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ന് ന​ൽ​കി​യ അ​നു​ഗൃ​ഹീ​ത നി​ർ​മാ​താ​വാ​യി​രു​ന്നു ഗാ​ന്ധി​മ​തി ബാ​ല​നെ​ന്ന് പ്ര​മു​ഖ ച​ല​ച്ചി​ത്ര സം​വി​ധാ​യാ​ക​ൻ ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ. ഗാ​ന്ധി​മ​തി ബാ​ല​നെ അ​നു​സ​രി​ക്കാ​ൻ സ​ഹ​പാ​ഠി​ക​ൾ ഇ​ല​ന്തൂ​ർ വൈ​എം​സി​എ ഹാ​ളി​ൽ ഒ​രു​ക്കി​യ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക്ലാ​സ്‌മേ​റ്റ്സ് ക​ൺ​സോ​ർ​ഷ്യം പ്ര​സി​ഡ​ന്‍റ് കെ. ​ഭ​ദ്ര​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‌റ്‌ മേ​ഴ്‌​സി മാ​ത്യു, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സാം ​ചെ​മ്പ​ക​ത്തി​ൽ, ച​ല​ച്ചി​ത്ര സം​വി​ധാ​യാ​ക​രാ​യ ഇ​ല​ന്തൂ​ർ വി​ജ​യ​കു​മാ​ർ, അ​നു പു​രു​ഷോ​ത്ത​മ​ൻ, സി​നി ആ​ർ​ട്ടി​സ്റ്റ് ഡോ. ​സോ​ണി​യ മ​ൽ​ഹാ​ർ, വൈഎംസിഎ ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​ജി. സാ​മൂ​വ​ൽ, സ​ണ്ണി തോ​മ​സ്, പ്ര​ഫ. മാ​മ്മ​ൻ സ​ഖ​റി​യ, ബാ​ല​ന്‍റെ മ​ക​ൻ അ​ന​ന്ത​പ​ത്മ​നാ​ഭ​ൻ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ മെം​ബ​ർ കെ.​പി. മു​കു​ന്ദ​ൻ, ക​ൺ​സോ​ർ​ഷ്യം ഭാ​ര​വാ​ഹി​ക​ളാ​യ റോ​യി എം. ​ജോ​ർ​ജ്, അ​ജ​യ​ൻ ഉ​ഴു​വ​ത്ത്, എം. ​ജി. ഗോ​പി​നാ​ഥ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.