കു​ടും​ബ​ശ്രീ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, July 2, 2024 2:58 AM IST
പ​ത്ത​നം​തി​ട്ട: കി​ട​പ്പുരോ​ഗി​ക​ള്‍​ക്ക് ആ​ശ്വാ​സ​മാ​യി കു​ടും​ബ​ശ്രീ വാ​ര്‍​ഡ്ത​ല​ത്തി​ല്‍ ആ​രം​ഭി​ച്ച പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ പ​ദ്ധ​തി മാ​തൃ​കാ​പ​ര​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം ​കൃ​ഷ്ണ​ന്‍. പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ര്‍​ഡ് എ​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച പാ​ലി​യേ​റ്റി​വ് കെ​യ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ള​കൊ​ള്ളൂ​ര്‍ സെ​ന്റ് ജോ​ര്‍​ജ് ഹൈ​സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് കു​ടും​ബ​ശ്രീ ഇ​ത്ത​ര​ത്തി​ല്‍ ഒ​രു പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​ത്. ശ​യ്യാ​വ​ലം​ബ​രാ​യ​വ​രെ ശ്രു​ശൂ​ഷി​ക്കു​ന്ന​വ​ര്‍ അ​വ​രു​ടെ സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കി അ​നു​ക​മ്പ​യോ​ടെ പെ​രു​മാ​റ​ണ​മെ​ന്നും ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം നേ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഷ്ട്രീ​യ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ പാ​ലി​യേ​റ്റീ​വ് പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും സം​സ്ഥാ​ന​ത്തു ആ​ദ്യ​മാ​യാ​ണ് കു​ടും​ബ​ശ്രീ വാ​ര്‍​ഡു​ത​ല എ​ഡി​എ​സ് പാ​ലി​യേ​റ്റി​വ് കെ​യ​ര്‍ ആ​രം​ഭി​ക്കു​ന്ന​ത്. വീ​ല്‍ ചെ​യ​ര്‍, വോ​ക്ക​ര്‍, എ​യ​ര്‍, വാ​ട്ട​ര്‍ ബെ​ഡു​ക​ള്‍ തു​ട​ങ്ങി കി​ട​പ്പ് രോ​ഗി​ക​ള്‍​ക്ക് ആ​വ​ശ്യ​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള്‍, വീ​ടു​ക​ളി​ല്‍ എ​ത്തി പ​രി​ച​ര​ണം, നി​ര്‍​ധ​ന രോ​ഗി​ക​ള്‍​ക്ക് സൗ​ജ​ന്യ ആം​ബു​ല​ന്‍​സ് സ​ര്‍​വീ​സ്, എ​ഡി​എ​സ് ചി​കി​ത്സ സ​ഹാ​യ നി​ധി​യാ​യ ക​രു​ത​ലി​ന്‍റെ ക​ര​ങ്ങ​ളി​ല്‍നി​ന്നും അ​ടി​യ​ന്ത​ര ചി​കി​ത്സ സ​ഹാ​യം എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ഭി​ക്കു​ന്ന സേ​വ​ന​ങ്ങ​ള്‍.

വാ​ര്‍​ഡ് മെം​ബ​ര്‍ എം.​കെ. മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍. ന​വ​നി​ത് വോ​ള​ണ്ടി​യ​ര്‍​മാ​ര്‍​ക്കു​ള്ള തി​രി​ച്ച​റി​യ​ല്‍ കാ​ർ​ഡും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. പ​ഞ്ച​യാ​ത്ത് അം​ഗ​ങ്ങ​ളാ​യ നി​ഖി​ല്‍ ചെ​റി​യാ​ന്‍, കു​ഞ്ഞ​ന്നാ​മ്മ, ആ​ന​ന്ദ​വ​ല്ലി​യ​മ്മ, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​സ്. ആ​ദി​ല, എ​ഡി​എം​സി ബി​ന്ദു രേ​ഖ, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ബി​ന്ദു അ​നി​ല്‍, സി​ഡി​എ​സ് അം​ഗ​ങ്ങ​ളാ​യ അ​നി​ല്‍, എ​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് ത്രേ​സ്യാ​മ്മ വ​ര്‍​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.