കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
1338835
Thursday, September 28, 2023 12:05 AM IST
അടൂർ: കടന്നൽ കുത്തേറ്റ് ചികിത്സയിലിരുന്ന വയോധിക മരിച്ചു. പള്ളിക്കൽ ഇളംപള്ളിൽ കോണത്ത് കാവിന്റെതെക്കേതിൽ ശാന്തയാണ് (75) മരിച്ചത്.
കഴിഞ്ഞ 25ന് വീടിനു സമീപത്തെ പുരയിടത്തിൽ ആടിന് തീറ്റയ്ക്കു പോയ സമയത്താണ് കടന്നൽ കുത്തിയത്. കണ്ണിനുമുകളിലായിട്ടാണ് കുത്തേറ്റത്. തുടർന്ന് തെങ്ങമത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ഇന്നലെ ഉച്ചയോടു കൂടി ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെത്തുടർന്ന് ബന്ധുക്കൾ ശാന്തയെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഭർത്താവ്: കേശവൻ. മക്കൾ: മധു, രഘു, അമ്പിളി. മരുമക്കൾ: ഗീത, ബീന, ബാബു.