പിക്കപ്പ് ഓട്ടോ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു
1444145
Monday, August 12, 2024 1:03 AM IST
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ ഭൂദാനത്ത് പിക്കപ്പ് ഓട്ടോ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു. ശനിയാഴ്ച രാത്രി പതിനൊന്നോടെയാണ് നിയന്ത്രണംവിട്ട പിക്കപ്പ് ഓട്ടോറിക്ഷ മരത്തിലിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റത്.
മുനയംകുന്നിലെ കുന്നുംപുറത്ത് സുബൈർ (47), അഷ്റഫ് പെരുങ്കുളം (49) എന്നിവർക്കാണു പരിക്കേറ്റത്. പരിക്കേറ്റ സുബൈറിനെ കണ്ണൂരിലെ ആശുപത്രിയിലും അഷ്റഫിനെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പയ്യന്നൂർ ഭാഗത്തുനിന്ന് മുനയംകുന്നിലേക്കു പോകുകയായിരുന്നു വാഹനമാണ് അപകടത്തിൽപ്പെട്ടത്.