തേർത്തല്ലി: മേരിഗിരി ഹയർസെക്കൻഡറി സ്കൂൾ റോവർ, സ്കൗട്ട്സ്, റെയിഞ്ചർ, എൻഎസ്എസ് എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ലഹരി വിരുധ പ്രതിജ്ഞ, റാലി, ബോധവത്കരണ ക്ലാസ്, ടൗണിൽ ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിച്ചു.
ബോധവത്കരണ ക്ലാസ് സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ജിന്റോ കപ്യാരുമലയിൽ നയിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ഫാ. കുര്യാക്കോസ് അറയ്ക്കൽ, റോവർ ലീഡർ അനിൽ ജേക്കബ്, റെയിഞ്ചർ ലീഡർ നിഷ അഗസ്റ്റിൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ റൂബി ജോസഫ്, ജോയൽ, തെരേസ, ആഷിൻ എന്നിവർ നേതൃത്വം നൽകി.
പയ്യാവൂർ: പൈസക്കരി ദേവമാതാ ഹൈസ്കൂളിലെ എസ്പിസി, സ്കൗട്ട് ആൻഡ് ഗൈഡ്, ജെആർസി എഡിഎസ്യു എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പയ്യാവൂർ ബസ് സ്റ്റാൻഡ് പരിസരത്ത് വൈവിധ്യമാർന്ന പരിപാടികളിലൂടെ ലഹരി വിരുദ്ധ ബോധവത്കരണം നടത്തി. സ്കൂൾ മാനേജർ ഫാ. നോബിൾ ഓണംകുളം ലഹരിവിരുധ സന്ദേശറാലി ഉദ്ഘാടനം ചെയ്തു.
മുഖ്യാധ്യാപകൻ സി.എ. ജോസഫ്, വിവിധ സംഘടനകളുടെ ചുമതല വഹിക്കുന്ന അധ്യാപകരായ ബെറ്റിമോൾ മാത്യു, സോഫിയ വർഗീസ്, എം.പി. ശ്രീനി, ബിബിൻ ജോസ്, ജോയൽ ജോൺ കുര്യാക്കോസ്, ജോമസ് ജോസ്, പ്രിയദ ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ആലക്കോട്: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ആലക്കോട് എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ആലക്കോട് സിവിൽ എക്സൈസ് ഓഫീസർ വി. ധനേഷ് ക്ലാസെടുത്തു. ഹെഡ്മിസ്ട്രസ് ജിഷ ജി.നായർ അധ്യക്ഷത വഹിച്ചു. സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.
കാർത്തികപുരം: അന്താരാഷ്ട്ര ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് കാർത്തികപുരം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ്, എസ്പിസി യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ പ്രചാരണറാലി, ഫ്ലാഷ് മോബ്, നൃത്തശില്പം എന്നിവ സംഘടിപ്പിച്ചു. ആലക്കോട് സിവിൽ എക്സൈസ് ഓഫീസർ വി. ധനേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ബോധവൽകരണക്ലാസ്, ലഹരിവിരുദ്ധ വിദ്യാർഥി പാർലമെന്റ്, വിവിധ രചനാമത്സരങ്ങൾ എന്നിവയും നടത്തി.
പയ്യാവൂർ: നുച്യാട് ഗവ. യുപി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. ഉളിക്കൽ എഫ്എച്ച്സിയിലെ ആർബിഎസ്കെ നഴ്സ് പി.ജെ. ഷാന്റി ലഹരി വിരുദ്ധ ബോധവത്കണ ക്ലാസെടുത്തു. മുഖ്യാധ്യാപിക ബി. റഹ്മത്തുന്നിസ അധ്യക്ഷത വഹിച്ചു. പി. ഇബ്രാഹിം ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സീനിയർ അസിസ്റ്റന്റ് ടി.എം. ബീന, എസ്ആർജി കൺവീനർ എ.ആർ. റിൽജി, സ്റ്റാഫ് സെക്രട്ടറി കെ.എസ്. സൂരജ് കുമാർ, വി.സി. പ്രശാന്തൻ എന്നിവർ പ്രസംഗിച്ചു. ലഹരി വിരുദ്ധ റാലി, ലഘുലേഖ വിതരണം, പോസ്റ്റർ, പ്ലക്കാർഡ്, ബാഡ്ജ് നിർമാണം, ലഹരി വിരുദ്ധ ഗാനാലാപനം എന്നിവ നടന്നു.
വായാട്ടുപറമ്പ്: വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ജൂണിയർ റെഡ്ക്രോസിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തയാറാക്കിയ ലഹരി വിരുദ്ധ ലഘുലേഖയുടെ പ്രകാശനം പിടിഎ പ്രസിഡന്റ് പ്രകാശ് പുത്തേട്ട് നിർവഹിച്ചു. ലഹരിക്കെതിരെ കേ ഡറ്റുകൾ തയാറാക്കിയ ലഘുലേഖ യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലത്തിലും വിദ്യാലയത്തിനു സമീപത്തുള്ള കടകളിലും വീടുകളിലും നൽകി.
തുടർന്ന് ലഹരി വിരുദ്ധറാലി, കവിതാലാപനം, ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം എന്നിവ നടന്നു. അസിസ്റ്റന്റ് മാനേജർ ഫാ. ജിസ് കരിങ്ങാലിക്കാട്ടിൽ, മുഖ്യാധ്യാപിക സോഫിയ ചെറിയാൻ, മദർ പിടിഎ പ്രസിഡന്റ് ലിബിവിനോ, ജെആർസി കൗൺസിലർമായ കെ. ജോർജ്, ലൈല സെബാസ്റ്റ്യൻ, സിസ്റ്റർ പ്രിൻസി ജോർജ്, മിനി ഫ്രാൻസിസ്, സോണിയ ജോസഫ്, റോസ്ലീന ആൻ ഡെന്നീസ്, പി.എസ്. ദിയ, ബ്ലെസി സജി എന്നിവർ പ്രസംഗിച്ചു.