മാ​തൃ​വേ​ദി പ്ര​വ​ർ​ത്ത​നവ​ർ​ഷ​ത്തി​ന് തു​ട​ക്ക​മാ​യി
Monday, June 5, 2023 12:42 AM IST
ചെന്പന്തൊട്ടി: ത​ല​ശേ​രി അ​തി​രൂ​പ​ത മാ​തൃ​വേ​ദി 2023-24 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ചെ​മ്പ​ന്തൊ​ട്ടി ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി നി​ർ​വ​ഹി​ച്ചു.
മാ​തൃ​വേ​ദി അ​മ്മ​മാ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ വി​ല​മ​തി​ക്ക​പ്പെ​ടു​ന്ന​താ​ണെ​ന്നും ഓ​രോ അ​മ്മ​മാ​രും കാ​രു​ണ്യ​ത്തി​ന്‍റെ മു​ഖ​മാ​ണെ​ന്നും ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫൊ​റോ​ന വി​കാ​രി ഫാ. ​ആ​ന്‍റ​ണി മ​ഞ്ഞ​ളാം​കു​ന്നേ​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഷീ​ബ തെ​ക്കേ​ട​ത്ത്, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ പൗ​ളി​ൻ സി​എ​ച്ച്എ​ഫ്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ലി​ഖി​ൽ മാ​ത്യു ഐ​ക്ക​ര​പ്പ​റ​മ്പി​ൽ, ത​ങ്ക​മ്മ കൊ​ച്ചു​വേ​ലി​ക്ക​ക​ത്ത്, ജാ​ൻ​സി കൊ​ല്ല​മ​ന, സി​സ്റ്റ​ർ എ​മി​ലി​ൻ സി​എ​സ്എ​ൻ, ഏ​ല​മ്മ എ​ല​വു​ങ്ക​ൽ, മേ​രി കു​ഴി​ക്കാ​ട്ട്, സോ​ണി​യ തോ​ല​മ്പു​ഴ, പ്രി​മ ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ട​വ​ക​യി​ലെ ഏ​റ്റ​വും വ​ലി​യ കു​ടും​ബ​മാ​യ ജോ​ഷി പു​ല്ലാ​ട്ടി​ന്‍റെ കു​ടും​ബ​ത്തെ​യും അ​ന്ത​ർ​ദേ​ശീ​യ ബാ​ഡ്മി​ന്‍റ​ൺ താ​രം അ​ഞ്‌​ജു തോ​മ​സ് പു​ലി​ക്കു​ന്നേ​ലി​നെ​യും ആ​ദ​രി​ച്ചു. ച​ട​ങ്ങി​ൽ നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ൾ​ക്കു​ള്ള പ​ഠ​ന​സ​ഹാ​യ​വും വി​ത​ര​ണം ചെ​യ്തു.