ക​ൽ​പ്പ​റ്റ: ക​ൽ​പ്പ​റ്റ ബൈ​പാ​സി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും നി​ക്ഷേ​പി​ച്ച മ​ണ്ണ് കാ​ല​വ​ർ​ഷം ശ​ക്തി പ്രാ​പി​ച്ച​തോ​ടെ ചെ​ളി​ക്ക​ള​മാ​വു​ക​യും കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ട് ആ​വു​ക​യും ചെ​യ്ത​ത് പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. ചെ​ളി നീ​ക്കം​ചെ​യ്ത് കാ​ൽ​ന​ട​യാ​ത്ര സാ​ധ്യ​മാ​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​ൽ​പ്പ​റ്റ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

റോ​ഡ് ന​വീ​ക​രി​ച്ച​തി​നു ശേ​ഷ​മാ​ണ് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി ക​രാ​റു​കാ​ര​ൻ മ​ണ്ണ് നി​ക്ഷേ​പി​ച്ച​ത്. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ വ​രു​ന്പോ​ൾ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് സൈ​ഡി​ലേ​ക്ക് ഇ​റ​ങ്ങി നി​ൽ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വി​ധം ചെ​ളി​യാ​ണ് ഇ​രു​വ​ശ​ങ്ങ​ളി​ലും. ദൈ​നം​ദി​നം സ്കൂ​ളു​ക​ളി​ലേ​ക്കും ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു​മാ​യി ഒ​ട്ട​ന​വ​ധി യാ​ത്ര​ക്കാ​രാ​ണ് ഈ ​റോ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും ഉ​ട​ൻ കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് സൗ​ക​ര്യം ഒ​രു​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഫെ​ബി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ർ​ഷ​ൽ കോ​ന്നാ​ട​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി ഷാ​ഫി പു​ൽ​പ്പാ​റ, പ്ര​താ​പ് ക​ൽ​പ്പ​റ്റ, ര​മ്യ ജ​യ​പ്ര​സാ​ദ്, ജം​ഷീ​ർ ബൈ​പാ​സ്, സി. ​ഷൈ​ജ​ൽ, ഷ​ബീ​ർ പു​ത്തൂ​ർ​വ​യ​ൽ, അ​ർ​ജു​ൻ ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.