വായനവാരവും അന്താരാഷ്ട്ര യോഗ ദിനവും ആചരിച്ചു
1569119
Saturday, June 21, 2025 5:37 AM IST
നടവയൽ: നടവയൽ സെന്റ് തോമസ് ഹൈസ്കൂളിൽ വായനവാര ഉദ്ഘാടനവും അന്താരാഷ്ട്ര യോഗദനവും സമുചിതമായി ആഘോഷിച്ചു. കുട്ടികളിൽ വായനശീലം വളർത്തുന്നതിനായി ഒരാഴ്ച നീണ്ടുനിൽക്കുന്ന വായനവാരാഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരിയും അധ്യാപികയുമായ സ്റ്റെല്ലാ മാത്യു നിർവഹിച്ചു.
സ്കൂൾ പിടിഎ പ്രസിഡന്റ് വിൽസൺ ചേരവേലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സന്ധ്യ ലിഷു, സ്കൂൾ ഹെഡ്മാസ്റ്റർ ഇ.കെ. വർഗീസ്, മുഹമ്മദ് അമിൻ ഷാ, പി.ജെ. സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പരിശീലന പരിപാടികൾ കണിയാമ്പറ്റ ആയുർവേദ ഹോസ്പിറ്റലിലെ ഡോക്ടർ ജിതിൻ രാജ് ഉദ്ഘാടനം ചെയ്തു. യോഗ പരിശീലകയായ സതീദേവി, അഖില എന്നിവർ വിദ്യാർഥികൾക്ക് യോഗ പരിശീലനം നൽകി.