ഗോത്രമേഖലയിലെ വനിതകളുടെ ശാക്തീകരണം സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ഒ.ആര്. കേളു
1569126
Saturday, June 21, 2025 5:37 AM IST
എസ്സി-എസ്ടി കോര്പറേഷന് സബ് ഓഫീസ് ഉദ്ഘാടനം ചെയ്തു
മാനന്തവാടി: ഗോത്ര മേഖലയിലെ വനിതകളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തി ശാക്തീകരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി ഒ.ആര്. കേളു. സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്പറേഷന് മാനന്തവാടിയില്‍ ആരംഭിച്ച സബ് ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഉയര്‍ന്ന പലിശ നിരക്കില്‍ വായ്പകള്‍ എടുത്ത് ബുദ്ധിമുട്ടുന്നവര്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കാന്‍ പ്രയോജനമാകും വിധം കുറഞ്ഞ പലിശയില്‍ വായ്പകള്‍ ഉറപ്പാക്കുകയാണ് എസ്സി-എസ്ടി കോര്പറേഷന്. സുല്‍ത്താന്‍ ബത്തേരിയിലും കോര്‍പറേഷന്റെ സബ് ഓഫീസ് വൈകാതെ പ്രവര്‍ത്തനമാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. പരിപാടിയില്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് സിഡിഎസിനുള്ള 70 ലക്ഷം രൂപയുടെ ചെക്ക് മന്ത്രി കൈമാറി.
കോര്പറേഷന് ചെയര്മാന് കെ.കെ. ഷാജു അധ്യക്ഷത വഹിച്ചു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി, മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ. രത്നവല്ലി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് ജുനൈദ് കൈപ്പാണി, തവിഞ്ഞാല്‍-വെള്ളമുണ്ട-പനമരം ഗ്രമപഞ്ചായത്ത് പ്രസിഡന്റുമാരായ എല്‍സി ജോയ്, സുധി രാധാകൃഷ്ണന്, ലക്ഷ്മി ആലക്കമുറ്റം, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി,
ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയന്, മാനന്തവാടി, നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് വിപിന്‍ വേണുഗോപാല്‍, അഡ്വ. സിന്ധു സെബാസ്റ്റ്യന്‍, ജില്ലാ ആസൂത്രണ സമിതി അംഗം എ.എന്‍. പ്രഭാകരന്, കോര്പറേഷന് മാനേജിങ് ഡയറക്ടര്‍ വി.പി. സുബ്രഹ്മണ്യന്, ജില്ലാ മാനേജര്‍ ജെറിന് സി. ബോബന്, കില ജില്ലാ ഫെസിറ്റിലേറ്ററ്റര്‍ പി.ടി. ബിജു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സിഡിഎസ് ചെയര്പേഴ്സണ്മാര് എന്നിവര്‍ പങ്കെടുത്തു.