ത​വി​ഞ്ഞാ​ൽ: അ​ക്ഷ​ര​ങ്ങ​ളു​ടെ​യും വാ​യ​ന​യു​ടെ​യും ലോ​ക​ത്തേ​ക്ക് കു​ട്ടി​ക​ളെ കൈ​പി​ടി​ച്ചു​യ​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​ക്ഷ​ര​പ​ച്ച പ​ദ്ധ​തി​ക്ക് ത​വി​ഞ്ഞാ​ൽ സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ളി​ൽ വാ​യ​നാ​ദി​ന​ത്തി​ൽ തു​ട​ക്ക​മാ​യി. പു​സ്ത​ക​ത്താ​ളു​ക​ളി​ൽ മാ​ത്രം ഒ​തു​ങ്ങി​നി​ന്ന വാ​യ​ന ഇ​ന്ന് സ്മാ​ർ​ട്ഫോ​ണു​ക​ൾ,

കം​പ്യൂ​ട്ട​ർ, ഇ-​ബു​ക്ക് റീ​ഡ​റു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ പ​ട​ർ​ന്നു പ​ന്ത​ലി​ച്ചു നി​ൽ​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ലും പു​സ്ത​ക​ങ്ങ​ളെ ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്തു​പി​ടി​ക്കാ​ൻ ക്ലാ​സ് ലൈ​ബ്ര​റി​യി​ലെ വാ​യ​ന​ച്ചെ​പ്പി​ലേ​ക്ക് പു​സ്ത​ക​ശേ​ഖ​ര​ണം ന​ട​ത്തി. ലൈ​ബ്ര​റി പു​സ്ത​ക​ശേ​ഖ​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം റി​ട്ട. അ​ധ്യാ​പ​ക​ൻ ടി.​ജെ. കു​ര്യാ​ക്കോ​സ് നി​ർ​വ​ഹി​ച്ചു.

പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ബി​ജു മാ​ത്യു, അ​ധ്യാ​പ​ക​രാ​യ എ​ൻ.​ജെ. ജോ​ഷി, സി​മി തോ​മ​സ്, റി​യ പി. ​ദേ​വ​സ്യ, സ്നേ​ഹ​രാ​ജ്, ജോ​മോ​ൻ ജോ​ർ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളാ​യ ജെ​റോം ജോ​സ​ഫ് അ​ജീ​ഷ്, പി.​എം. നി​വേ​ദി​ക, എ​യ്ഞ്ച​ലീ​ന മ​രി​യ, മു​ഹ​മ്മ​ദ് ജ​സീ​ൽ എ​ന്നി​വ​ർ പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം ന​ൽ​കി.