സിപിഐ ജില്ലാ സമ്മേളനം: കാർഷിക സെമിനാർ ഇന്ന്
1569349
Sunday, June 22, 2025 5:46 AM IST
മാനന്തവാടി: ജൂലൈ നാല്, അഞ്ച്, ആറ് തീയതികളിൽ ചീരാലിൽ നടക്കുന്ന സിപിഐ ജില്ലാ സമ്മേളനത്തിനു മുന്നോടിയായി സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായി ഇന്ന് വ്യാപാര ഭവനിൽ "വയനാടൻ കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങളും പരിഹാര നിർദേശങ്ങളും’ എന്ന വിഷയത്തിൽ സെമിനാർ നടത്തും.
രാവിലെ 10ന് അഖിലേന്ത്യ കിസാൻസഭ ദേശീയ വൈസ് പ്രസിഡന്റ് പി. സന്തോഷ്കുമാർ എംപി ഉദ്ഘാടനം ചെയ്യും. കർഷക സംഘം ജില്ലാ പ്രസിഡന്റ് എ.വി. ജയൻ, കർഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി.എം. ബെന്നി, കേരള കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ, കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ഒ. ദേവസി, കർഷകോത്തമ അവർഡ് ജേതാവ് കെ.എ. റോയ്മോൻ,
സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, സംസ്ഥാന കൗണ്‍സിൽ അംഗങ്ങളായ വിജയൻ ചെറുകര, പി.കെ. മുർത്തി, ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം വി.കെ. ശശിധരൻ, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് നിഖിൽ പദ്മനാഭൻ, ആലി തിരുവാൾ, ശോഭ രാജൻ തുടങ്ങിയവർ പങ്കെടുക്കും