നിയന്ത്രണംവിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞു
1569716
Monday, June 23, 2025 5:42 AM IST
മാനന്തവാടി: മൈസൂരു റോഡില്‍ തോല്‍പ്പെട്ടി നായ്ക്കട്ടി പാലത്തിന് സമീപം നിയന്ത്രണംവിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞു. കൊട്ടിയൂര്‍ ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആറംഗ കര്‍ണാടക സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് സംഭവം.
വെള്ളത്തില്‍ താഴ്ന്ന കാറിന്റെ ഡ്രൈവര്‍ സുള്ളിയ സ്വദേശി വിനയ്(28) ഒഴികെയുള്ളവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. വിനയിന് ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ നല്കി. കര്‍ണാടകയില്‍നിന്നുള്ള കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
രക്ഷാപ്രവര്‍ത്തനത്തിനിടെ തൊണ്ടര്‍നാട് സ്വദേശികളായ മുവക്കന് റഹീസ്, മാന്തോണി നിസാമുദ്ദീന്‍ എന്നിവര്‍ക്ക് നിസാര പരിക്കേറ്റു.