വ​ന്യ​മൃ​ഗ ശ​ല്യം: മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​തി​ൽ വീ​ഴ്ച വരുത്തരു​ത്
Sunday, June 30, 2024 5:31 AM IST
ക​ൽ​പ്പ​റ്റ: വ​ന്യ​മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ൽ ഇ​റ​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്ത​രു​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ. വ​ന്യ​ജീ​വി​ക​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യി വി​വ​രം ന​ൽ​ക​ണം. ഉ​ച്ച​ഭാ​ഷി​ണി, പോ​ലീ​സ്ഫോ​റ​സ്റ്റ് സം​വി​ധാ​ന​ങ്ങ​ൾ, പ്രാ​ദേ​ശി​ക വാ​ർ​ത്ത ചാ​ന​ലു​ക​ൾ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.

മൃ​ഗ​ങ്ങ​ളെ പ്ര​കോ​പി​പ്പി​ക്കു​ന്ന രീ​തി​യി​ലു​ള്ള പൊ​തു​ജ​ന​ങ്ങ​ളു​ടെ ഇ​ട​പെ​ട​ലു​ക​ൾ ത​ട​യാ​ൻ ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്ത​ണം. വ​ന​ങ്ങ​ളു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി കൃ​ത്യ​മാ​യ ബോ​ധ​വ​ത്ക്ക​ര​ണം ന​ൽ​കു​ന്ന​തി​ന് ഡി​എ​ഫ്ഒ, വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ എ​ന്നി​വ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം.

ക​ള​ക്ട​റേ​റ്റ് എ​പി​ജെ ഹാ​ളി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​രേ​ണു​രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ, എ​ഡി​എം കെ. ​ദേ​വ​കി, സ​ബ് ക​ള​ക്ട​ർ മി​സ​ൽ സാ​ഗ​ർ ഭ​ര​ത്, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ എ​സ്. ഗൗ​തം​രാ​ജ്, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ഇ​ൻ​ചാ​ർ​ജ് പി.​ആ​ർ. ര​ത്നേ​ഷ്, വി​വി​ധ വ​കു​പ്പ് ജി​ല്ലാ​ത​ല മേ​ധാ​വി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.