ദീപിക നമ്മുടെ ഭാഷ പദ്ധതി : തിരുവമ്പാടി ഇന്‍ഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ
1581501
Tuesday, August 5, 2025 7:41 AM IST
തിരുവമ്പാടി: ദീപിക നമ്മുടെ ഭാഷ പദ്ധതിക്ക് തിരുവമ്പാടി ഇന്‍ഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളില്‍ തുടക്കമായി. ഡിഎഫ്സി തിരുവമ്പാടി ഫൊറോന അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.ജേക്കബ് തിട്ടയില്‍ ദീപിക ദിനപത്രം സ്കൂള്‍ ലീഡര്‍ ഡിയോള്സ് ഡോണ്‍ ജെറിഷിന് നല്കി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ദീപ സിഎംസി അധ്യക്ഷത വഹിച്ചു.
ഡിഎഫ്സി ഫൊറോന പ്രസിഡന്റ് സണ്ണി പുതുപ്പറമ്പില്‍, അസിസ്റ്റന്റ് സ്കൂള്‍ ലീഡര്‍ തോമസ് മാത്യു, ഫൈന്‍ ആര്‍ട്സ് സെക്രട്ടറി എഡ്വിന് ഷിജോ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. സ്കൂളിലേക്കുള്ള പത്രം സ്പോണ്സര് ചെയ്തത് സണ്ണി പുതുപ്പറമ്പില്‍, ജിമ്മി മലപ്രവനാല്‍, റോബിന്‍സ് തടത്തില്‍ എന്നിവരാണ്.