ഏഴ് ലിറ്റർ ചാരായവുമായി കർണാടക സ്വദേശികൾ പിടിയിൽ
1581484
Tuesday, August 5, 2025 7:40 AM IST
മാനന്തവാടി: ഏഴ് ലിറ്റർ ചാരായവുമായി കർണാടക സ്വദേശികൾ പോലീസ് പിടിയിലായി. വീരാജ്പേട്ട സ്വദേശികളായ ബി.കെ. ബാനു(53), സന്പത്ത് (50) എന്നിവരെയാണ് തലപ്പുഴ എസ്ഐ ടി. അനീഷ്, അഡീഷണൽ എസ്ഐ പി.കെ. പ്രകാശൻ, എഎസ്ഐ റോയ് തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ പി.പി. റിയാൻ, സിവിൽ പോലീസ് ഓഫീസർ ടി.എസ്. വിനീത് എന്നിവരടങ്ങുന്ന സംഘം അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസം ബോയ്സ് ടൗണിൽ പരിശോധനയിലാണ് ഇവരുടെ കൈവശം ചാരായം കണ്ടെത്തിയത്. മിനറൽ വാട്ടർ കുപ്പികളിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. കൊട്ടിയൂർ ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങവേ ചായ കുടിക്കുന്നതിന് ചുരം വളവിൽ വാഹനം നിർത്തിയപ്പോൾ അടുത്തുവന്ന ഒരാളിൽനിന്ന് 5,000 രൂപയ്ക്ക് വാങ്ങിയതാണ് ചാരായമെന്നാണ് പ്രതികളുടെ മൊഴി.