ബോബിയുടെ കുടുംബത്തിന് സഹായം അനുവദിക്കണം: കോണ്‍ഗ്രസ്
1581489
Tuesday, August 5, 2025 7:40 AM IST
പശുക്കടവ്: ബോബി എന്ന വീട്ടമ്മയുടെ മരണം മൂലം അനാഥമായ നിര്‍ധന കുടുംബത്തെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും വീട് നിര്‍മ്മിച്ചു നല്‍കണമെന്നും മരുതോങ്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
വനം മന്ത്രി സംഭവ സ്ഥലം സന്ദര്‍ശിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.കെ.ശ്രീധരന് അധ്യക്ഷത വഹിച്ചു. കെ.പി. സി.സി. എക്സിക്യൂട്ടീവ് മെമ്പര്‍ കെ.ടി.ജെയിംസ്, യുഡിഎഫ് കണ്‍വീനര്‍ കെ.കെ. പാര്ത്ഥന്, വാര്‍ഡ് അംഗങ്ങളായ തോമസ് കാഞ്ഞിരത്തിങ്കല്‍, ബിന്ദു കൂരാറ, പി.സി.സീമ, പി.കെ.സുരേന്ദ്രന്, പി.പി. വിനോദന്‍, കെ.കെ.സുകുമാരന്‍, കോവുമ്മല്‍ അമ്മത്, ജംഷി അടുക്കത്ത്, സഹല്‍ അഹമ്മദ്, റഫീഖ് പച്ചിലേരി, സനല്‍ വക്കത്ത്, പി.സി. നജീബ്, കല്ലേരി ചന്ദ്രന്, പി.പി.കെ. നവാസ്, ജോണ്സണ് പുഞ്ചവാളി, മനോജ് ആലപ്പാട്ട്, കെ.സി. കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.