പെന്ഷന് നിഷേധിക്കുന്നതില്‍ പ്രതിഷേധം
1581486
Tuesday, August 5, 2025 7:40 AM IST
കൂരാച്ചുണ്ട്: കര്‍ഷക പെന്ഷന് ലഭിക്കാനായി 2021-ന് ശേഷം നല്കിയ അപേക്ഷകള്‍ പരിഗണിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ കല്ലാനോട് എട്ടാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു.
കൂരാച്ചുണ്ട് പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിട്ടുള്ള 160 ഓളം കര്‍ഷകര്‍ക്ക് പെന്ഷന് ഇതുവരെ ലഭിച്ചിട്ടില്ല. ഇതിനെതിരെ കര്‍ഷകരെ അണിനിരത്തി കൃഷിഭവനു മുമ്പില്‍ സമരപരിപാടി നടത്താന്‍ യോഗം തിരുമാനിച്ചു. കുര്യന് ചെമ്പനാനി അധ്യഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ജോസ് വെളിയത്ത്, ജോണ്സണ് എട്ടിയില്‍, സന്ദീപ് കളപ്പുരയ്ക്കല്‍, തോമസ് കുമ്പുക്കല്‍, ജോസ് വട്ടുകുളം, ഷാജന് കടുകന്മാക്കല് എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡ് കമ്മറ്റി ഭാരവാഹികളായി തോമസ് കുമ്പുക്കല്‍ (പ്രസിഡന്റ്), ഷാജന് കടുകന്മാക്കല്, തോമസ് കിഴക്കേവീട്ടില്‍, സണ്ണി പൊതീട്ടേല്‍ (വൈസ് പ്രസിഡന്റുമാര്‍), സന്ദീപ് കളപ്പുരയ്ക്കല്‍, സണ്ണി മാളിയേക്കല്‍, ബിജു അകമ്പടി, സജി കരിമ്പന (സെക്രട്ടറിമാര്‍), റിച്ചു തടത്തില്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.