അന്വിതയെ ആദരിച്ചു
1581491
Tuesday, August 5, 2025 7:40 AM IST
കൂരാച്ചുണ്ട്: ഫാ.ഡേവിസ് ചിറമേല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ മദര്‍ തെരേസ സേവന അവാര്‍ഡിന് അര്‍ഹയായ കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂള്‍ പത്താം തരം വിദ്യാര്‍ഥിനി അന്വിത അജിയെ സെല്‍ഫി ജനശ്രീ കക്കയം ഉപഹാരം നല്കി ആദരിച്ചു.
ജനശ്രീ ചെയര്മാന് ഡെന്നീസ് കമ്പകത്തേല് അധ്യക്ഷത വഹിച്ചു. ജോസ് വലിയപറമ്പില്‍ ഉപഹാരം കൈമാറി. നിസാം കക്കയം മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. അനു വല്ലയില്‍, ഷൗക്കത്ത് മായന്‍കുന്നത്ത്, സ്റ്റെല്ല തോട്ടുങ്കല്‍, സിബി വല്ലയില്‍, അജി കണിച്ചേരി എന്നിവര്‍ സംസാരിച്ചു.
കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സ്നേഹാദരവില്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് ആന്‍ഡ്രൂസ് കട്ടിക്കാന അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ഡാര്‍ളി പുല്ലംകുന്നേല്‍, ജോണ്സന് കക്കയം, കുഞ്ഞാലി കോട്ടോല, നിസാം കക്കയം എന്നിവര്‍ പ്രസംഗിച്ചു.