പെയിന്‍ ആൻഡ് പാലിയേറ്റീവ് മെഡിസിന് ആസ്റ്റര്‍ മിംസ് വാഹനങ്ങള്‍ കൈമാറി
1581499
Tuesday, August 5, 2025 7:41 AM IST
കോഴിക്കോട്: ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ആസ്റ്റര്‍ വോളണ്ടിയേഴ്സിന്റെയും സഹകരണത്തോടെ മെഡിക്കല്‍ കോളജ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ പരിശീലന വിഭാഗമായ ഐപിഎമ്മിന് രണ്ടുവാഹനങ്ങള്‍ കൈമാറി.
വിവിധതരം രോഗങ്ങള്‍കൊണ്ടും മറ്റും കിടപ്പിലായവരുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും പരിചരണത്തിനും ആവശ്യമായ ഹോം കെയര്‍ വാഹനങ്ങളാണ് മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള കൈമാറിയത്. മിംസിലെ മുഴുവന്‍ തൊഴിലാളികളുടെയും വാര്‍ഷിക ശമ്പള വിഹിതത്തിലെ ഒരു ഭാഗം പാലിയേറ്റീവ് കെയറിന് നല്കുന്ന "ട്രാക്സ് വീ ലൈവ്' പദ്ധതിയെ അദ്ദേഹം പ്രശംസിച്ചു.
ഡബ്ല്യുഎച്ച്ഒ കൊളാബറേറ്റിംഗ് സെന്റര്‍ ഫോര്‍ പാലിയേറ്റീവ് ആന്‍ഡ് ലോംഗ് ടേം കെയര്‍ ഡയറക്ടര്‍ ഡോ.സുരേഷ് കുമാര്‍, കോഴിക്കോട് ആസ്റ്റര്‍ മിംസ് സിഒഒ ലുഖ്മാന് പൊന്മാടത്ത്, മിംസ് സിഎംഎസ് ഡോ. ഏബ്രഹാം മാമന്, ഐപിഎം മെഡിക്കല്‍ ഡയറക്ടര്‍ ഡോ.എന്‍.എം. മുജീബ് റഹ്മാന്,നാരായണ മൂസത് (ചെയര്മാന്, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി, കോഴിക്കോട്), ശ്രീകുമാര്‍ (സെക്രട്ടറി, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി, കോഴിക്കോട്) തുടങ്ങിയവര്‍ പങ്കെടുത്തു.