ട്യൂഷന് സെന്ററുകളുടെ കെട്ടിടം പരിശോധിക്കാന്‍ നിര്‍ദേശം
1581493
Tuesday, August 5, 2025 7:41 AM IST
കോഴിക്കോട്: സുരക്ഷിതമല്ലാത്ത ട്യൂഷന് സെന്ററുകളുടെ കെട്ടിടങ്ങള്‍ പഞ്ചായത്ത്തല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍ പരിശോധിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. കുട്ടികളുടെ മാനസികാരോഗ്യ പ്രശ്നങ്ങള്‍ വിലയിരുത്തുന്നതിനായി ചേർന്ന ജില്ലാതല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് കളക്ടറുടെ നിർദേശം.
കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കൃത്യമായി രേഖപ്പെടുത്താനും സ്കൂളുകളില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ബോര്‍ഡും നമ്പറും സ്ഥാപിക്കാനും ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തില്‍ തീരുമാനിച്ചു.
വാര്‍ഡ്തല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി (സിപിസി) യോഗം ചേർന്ന് സ്കൂള്‍ കൗണ്‍സിലര്‍മാരില്ലാത്ത സ്വകാര്യ സ്കൂളുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ കൗണ്‍സിലര്‍മാരെ നിയമിക്കണം. ഇതര സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് അങ്കണവാടി, ക്രഷുകള്‍ എന്നിവിടങ്ങളില്‍ സൗകര്യമൊരുക്കാനുള്ള നടപടികള്‍ പരിശോധിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എസ്എസ്കെ ഡിപിഒ പി.എന്‍. അജയന്, ഡിഎല്‍ഒ എം. സിനി, ഡിസിപിസി പ്രോഗ്രാം ഓഫീസര്‍ പി.പി. അനിത, ഡിഡിഇ കെ. ശിവദാസന്‍, ഡിപിഒ സുധീഷ് എന്നിവര്‍ പങ്കെടുത്തു.