റേഷന്‍ വ്യാപാരികള്‍ കടകളടച്ച് ധര്‍ണ നടത്തി
1581494
Tuesday, August 5, 2025 7:41 AM IST
കോഴിക്കോട്: ആള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് കോഴിക്കോട് സിറ്റി സൗത്ത് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റേഷന്‍ കടകള്‍ അടച്ച് കളക്റേറ്റിന് മുന്നില്‍ ധര്‍ണ നടത്തി.അഞ്ച് മാസമായി സിറ്റി േറഷനിംഗ് സൗത്തിലെ റേഷന്‍ കടകളില്‍ കാര്‍ഡുടമകള്‍ക്ക് അര്‍ഹതപ്പെട്ട റേഷന്‍ കിട്ടാറില്ല, ബേപ്പൂര്‍ എന്‍എഫ്എസ്എ ഗോഡൗണിലെ തൊഴില്‍ സമരം അഞ്ച് മാസത്തോളമായിട്ടും പരിഹരിക്കാത്ത ജില്ല അധികാരികളുടെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു സമരം.
സൗത്തിലെ റേഷന്‍ വിതരണം സുഗമമാക്കുക, കാര്‍ഡുടമകള്‍ക്ക് റേഷന്‍ നിഷേധിക്കുന്ന ജില്ല അധികൃതരുടെ നടപടി അവസാനിപ്പിക്കുക. എന്നീ ആവശൃങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തിയത്. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.മുഹമ്മദലി ഉദ്ഘാടനം ചെയ്തു,പി.അരവിന്ദന്,പി.പവിത്രന്,ഇ.ശ്രീജന്, കെ.പി.അഷ്റഫ്, രവീന്ദ്രന് പുതുക്കോട്, എംഎ നസീര്‍, ടി.കെ അരുണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.