ക്രിസ്ത്യൻ അവകാശപ്രഖ്യാപന റാലിക്ക് സംഘാടകസമിതി രൂപീകരിച്ചു
1536052
Monday, March 24, 2025 5:39 AM IST
കോടഞ്ചേരി: ഏപ്രിൽ അഞ്ചിന് താമരശേരി രൂപത കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപതയിലെ വിവിധ സംഘടനകളെയും വിവിധ സഭകളെയും ചേർത്തുകൊണ്ട് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടത്താനിരിക്കുന്ന അവകാശ പ്രഖ്യാപന റാലിക്ക് കോടഞ്ചേരിയിൽ സംഘാടകസമിതി രൂപീകരിച്ചു.
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് എത്രയും വേഗം പുറത്തു വിടുകയും അതിലെ നിർദേശങ്ങൾ നടപ്പാക്കുകയും ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. കോടഞ്ചേരി ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കൊളമ്പിലിന്റെ നേതൃത്വത്തിൽ നടത്തിയ മീറ്റിങ്ങിൽ എകെസിസി, വിൻസന്റ് ഡീ പോൾ, ഇൻഫാം, മാതൃവേദി, പ്രയർ ഗ്രൂപ്പ് തുടങ്ങിയ സംഘടന ഭാരവാഹികൾ പങ്കെടുത്തു.
സംഘാടകസമിതി രക്ഷാധികാരിയായി ഫാ. കുര്യാക്കോസ് ഐക്കൊളമ്പിലിനെയും ജനറൽ കൺവീനറായി ഷാജു കരിമഠത്തിലിനെയും തെരഞ്ഞെടുത്തു. എല്ലാ സംഘടനാ പ്രതിനിധികളെയും ഉൾപ്പെടുത്തി 15 അംഗ കമ്മിറ്റിക്ക് രൂപം നൽകി.
അസിസ്റ്റന്റ് വികാരിമാരായ ഫാ. ജിയോ കടുകൻമാക്കൽ, ഫാ. ജിതിൻ ആനിക്കാട്ട്, ബിബിൻ കുന്നത്ത്, ജസ്റ്റിൻ തറപ്പേൽ, സൈമൺ ഏഴാനിക്കാട്ട്, സനി പുള്ളിക്കാട്ടിൽ, സോണി കല്ലുക്കുളങ്ങര, ഷില്ലി സെബാസ്റ്റ്യൻ, ജിഷ പുതിയേടത്ത്, ഏൽസി കച്ചറയിൽ എന്നിവർ പ്രസംഗിച്ചു.