ചക്കിട്ടപാറയിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു
1536050
Monday, March 24, 2025 5:39 AM IST
ചക്കിട്ടപാറ: പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് പരിധിയിൽ പെട്ട ചക്കിട്ടപാറ പഞ്ചായത്ത് ഹാളിൽ വച്ച് ഹരിത കേരള മിഷനും വനം വന്യജീവി കോഴിക്കോട് ഡിവിഷനും സംയുക്തമായി എഫക്ടീവ് വെയ്സിസ്റ്റ് മാനേജ്മെന്റ് ഇൻ ഫോറസ്റ്റ് ഇക്കോ സിസ്റ്റം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ഏകദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ നിർവഹിച്ചു.
പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജൈവ അജൈവ ദ്രവ്യ മാലിന്യ സംസ്ക്കരണം, ഹരിത ടൂറിസം, ഹരിത ചെക്കു പോസ്റ്റ് എന്നീ വിഷയങ്ങളിൽ ഹരിത കേരള മിഷൻ കോർഡിനേറ്റർ കെ. ഷിബിരം ഇന്റർ പേഴ്സണൽ റിലേഷൻഷിപ്പ്, ഹൗസ് കീപ്പിംഗ്, വന നിയമങ്ങൾ എന്നീ വിഷയങ്ങളിൽ ഭവ്യ ഭാസ്ക്കർ(ബീറ്റ് ഫോറസ്റ്റ് ഓഫീസർ) എന്നിവർ ക്ലാസെടുത്തു.
വികസന സമിതി സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി.കെ. ശശി, വാർഡ് മെമ്പർ എം.എം. പ്രദീപൻ, സി .ഡി എസ് . ചെയർ പേഴ്സൺ ശോഭ പട്ടാണിക്കുന്നുമ്മൽ, ടി.കെ. ശശി, കെ.കെ. രാജൻ, പ്രൊബേഷനറി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ഇ.കെ.ജിഷ, ഡപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ വിജിത്ത് കക്കയം എന്നിവർ പ്രസംഗിച്ചു.