യുവജനക്ഷേമ ബോർഡ് മികച്ച യൂത്ത് ക്ലബ് അവാർഡ് കാരുണ്യതീരം ഹെൽത്ത് കെയർ ഫൗണ്ടേഷന്
1511633
Thursday, February 6, 2025 4:47 AM IST
താമരശേരി: ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യതീരം ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന് സംസ്ഥാന യുവജനക്ഷേമ ബോഡിന്റെ മികച്ച യൂത്ത് ക്ലബിനുള്ള ജില്ലാ അവാര്‍ഡ് ലഭിച്ചു.
ഭിന്നശേഷി മേഖലയിലടക്കം യുവാക്കളുടെ ഉന്നമനത്തിന് വേണ്ടി വ്യത്യസ്ഥമായ പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന് ഇത് രണ്ടാം തവണയാണ് അവാര്‍ഡ് ലഭിക്കുന്നത്.
ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കാരുണ്യതീരം സ്കൂള്‍, പതിനെട്ട് വയസിന് മുകളിലുള്ള ഭിന്നശേഷിക്കാരുടെ പുനരധിവാസ കേന്ദ്രമായ പ്രതീക്ഷഭവന് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്റെ പ്രധാന പ്രവര്‍ത്തനങ്ങളാണ്.
ഡോ. ബഷീര്‍ പൂനൂര് പ്രസിഡന്റും സാമൂഹിക പ്രവര്ത്തകന് സി.കെ.എ. ഷമീര്‍ ബാവ ജനറല്‍ സെക്രട്ടറിയും സമദ് പാണ്ടിക്കല്‍ ട്രഷററുമായ കമ്മിറ്റിയാണ് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷനെ മുന്നോട്ട് നയിക്കുന്നത്.