ഫാ. ജോർജ് വട്ടുകുളം ഫുട്ബോൾ: എംവൈസി കക്കയത്തിന് ജയം
1508279
Saturday, January 25, 2025 4:52 AM IST
കൂരാച്ചുണ്ട്: കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ നടക്കുന്ന 39-ാമത് ഫാ. ജോർജ് വട്ടുകുളം സ്മാരക ഫുട്ബോൾ ടൂർണമെന്റിൽ ഇന്നലെ നടന്ന മത്സരത്തിൽ എംവൈസി കക്കയം ഒന്നിനെതിരേ നാലു ഗോളിന് എഫ്സി അരീക്കോടിനെ പരാജയപ്പെടുത്തി (4-1). ഇന്നു നടക്കുന്ന മത്സരത്തിൽ വിക്ടറി ചാലിടം കൂരാച്ചുണ്ട്, എംഇഎസ് കോളജ് മമ്പാടുമായി ഏറ്റുമുട്ടും.
ടൂർണമെന്റിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് ഫാ. ജോർജ് വട്ടുകുളം സ്മാരക എവർ റോളിംഗ് ട്രോഫിയും ഒരുലക്ഷം രൂപ പ്രൈസ് മണിയും രണ്ടാം സ്ഥാനം നേടുന്ന ടീമിന് ആഗസ്തി ഏബ്രഹാം കടുകൻമാക്കൽ എവർ റോളിംഗ് ട്രോഫിയും അമ്പതിനായിരം രൂപ പ്രൈസ് മണിയും നൽകും.