ശ്രദ്ധിക്കുക... ഫുട്പാത്ത് കാല്‍നടയാത്രക്കാര്‍ക്കുള്ളതാണ്
1478664
Wednesday, November 13, 2024 4:52 AM IST
കോഴിക്കോട്: ഫുട്പാത്തിലും കാൽനട യാത്രക്കാർക്ക് രക്ഷയില്ല. ഇരുചക്രവാഹനങ്ങൾ റോഡിനു പുറമേ ഫുട്പാത്തും കൂടി കൈയേറിയതോടെ നഗരത്തിലെത്തുന്ന കാൽ നടയാത്രക്കാർ ഏതുവഴി നടക്കണമെന്നറിയാതെ ആശങ്കയിലാണ്.
എരഞ്ഞിപ്പാലം മിനി ബൈപാസ് റോഡിൽ കോ ഓപറേറ്റീവ് ഹോസ്പിറ്റലിനു സമീപമുള്ള ഫുട്പാത്തിലൂടെയുള്ള ഇരുചക്ര വാഹന യാത്രക്കാരുടെ സാഹസിക യാത്ര പതിവ് കാഴ്ചയാണ്. നിയമലംഘനം നിർബാധം തുടരുകയാണ്. ജംഗ്ഷനിലെ സിഗ്നലില്‍ കുരുങ്ങാതിരിക്കാനാണ് മറ്റുള്ളവരുടെ ജീവന പോലും അപകടത്തിലാക്കികൊണ്ടുള്ള ഈ മരണപാച്ചില്‍. ഫുട്പാത്തിന് സമീപമുള്ള കടകളിലെത്തുന്നവർക്കും സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന രോഗികൾക്കുമെല്ലാം യാത്ര വലിയ ഭീഷണിയാണ് .