ഇന്റർസോണ്‍ ബാസ്കറ്റ്ബോൾ: ദേവഗിരി കോളജ് സെമിഫൈനലിൽ
1460908
Monday, October 14, 2024 4:35 AM IST
കോഴിക്കോട്: ദേവഗിരി കോളജിൽ നടക്കുന്ന കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റർസോണ്‍ ബാസ്കറ്റ്ബാൾ ചാന്പ്യൻഷിപ്പിന്റെ പ്രീ ക്വാർട്ടർ, ക്വാർട്ടർ മത്സരങ്ങൾ വിജയിച്ച് ദേവഗിരി, കൊടകര സഹൃദയ, തൃശൂർ കേരള വർമ്മ, ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എന്നീ കോളജുകൾ സെമി ഫൈനലിൽ പ്രവേശിച്ചു.
ഇന്ന് രാവിലെ 7.30 ന് നടക്കുന്ന ആദ്യ സെമിയിൽ സഹൃദയ കോളജ് കേരള വർമ്മ കോളജിനേയും രണ്ടാമത്തെ സെമി മത്സരത്തിൽ ദേവഗിരി ക്രൈസ്റ്റ് കോളജ് ഇരിഞ്ഞാലക്കുടയെയും നേരിടും. ഉച്ചകഴിഞ്ഞാണ് ഫൈനൽ.
ദേവഗിരി കോളജ് മാനേജർ ഫാ. ബിജു കെ. ഐസക് ചാന്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി ജോണ്സണ് ജോസഫ്, ഫാ. ബോണി അഗസ്റ്റിൻ, ഡോ. രേഖ ജോസ് എന്നിവർ പ്രസംഗിച്ചു.