ഓർഫനേജിലെ വിദ്യാർഥികൾക്ക് വിരുന്നൊരുക്കി കാലിക്കട്ട് എഫ്സി
1457780
Monday, September 30, 2024 5:12 AM IST
മുക്കം: മുക്കം മുസ്ലിം ഓർഫനേജിലെ അന്തേവാസികളായ വിദ്യാർഥികൾക്ക് വിരുന്നൊരുക്കി കാലിക്കറ്റ് എഫ്സി താരങ്ങളും മാനേജ്മെന്റും. സൂപ്പര്‍ ലീഗ് കേരള ഫുട്ബോൾ ടീമായ കാലിക്കട്ട് എഫ്സിയുടെ വിദേശ താരങ്ങളും പരിശീലകരുമാണ് തങ്ങളുടെ തിരക്കുകൾക്കിടയിലും മുക്കം മണാശേരിയിലെ ഓർഫനേജിലെ അന്തേവാസികളായ കുഞ്ഞുങ്ങൾക്ക് വിരുന്നൊരുക്കിയത്.
മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ബെൽഫോർട് അടക്കം ഘാന, സെനഗൽ രാജ്യങ്ങളിൽ നിന്നായി അഞ്ച് വിദേശ താരങ്ങളും മറ്റു സഹകളിക്കാരും സന്നിഹിതരായിരുന്നു.