പാലം അപകടാവസ്ഥയിൽ ആണെന്ന് ആക്ഷേപം
1457779
Monday, September 30, 2024 5:12 AM IST
കോഴിക്കോട്: കാവിലുംപാറ പഞ്ചായത്തിൽപ്പെട്ട ചാത്തൻകോട്ട്നട, നാഗംപാറ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന പാലം അപകടാവസ്ഥയിലാണെന്ന് ആക്ഷേപം. പാലം വാർക്കാൻ ഉപയോഗിച്ച കന്പിയും മെറ്റലും പുറത്തു വന്ന നിലയിലാണ്.
കുടലിൽ ഗവ. എൽപി സ്കൂൾ നാഗംപാറ, ചാത്തൻകോട്ട് നട ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ ഈ പാലത്തെയാണ് സഞ്ചരിക്കാൻ ആശ്രയിക്കുന്നത്.
അപകടസ്ഥിതിയിലുള്ള പാലം പുതുക്കിപ്പണിയണമെന്ന് സിപിഎം നാഗംപാറ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. കുന്നുമ്മൽ ഏരിയ കമ്മിറ്റി അംഗം എം. നാണു സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ. കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.