പൊന്നാങ്കയത്ത് കാട്ടാന ശല്യം രൂക്ഷം; വ്യാപകമായി കൃഷി നശിപ്പിച്ചു
1454047
Wednesday, September 18, 2024 4:24 AM IST
തിരുവമ്പാടി: മേലെ പൊന്നാങ്കയത്ത് കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസം ജെയ്സൺ മണിക്കൊബേലിന്റെയും മറ്റ് അയൽവാസികളുടെയും കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാന കായ്ഫലമുള്ള തെങ്ങ്, കമുക്, ജാതി, വാഴ തുടങ്ങിയവയെല്ലാം നശിപ്പിച്ചു. പ്രദേശത്ത് വന്യമൃഗങ്ങളെ കൊണ്ട് ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും വന്യമൃഗങ്ങളുടെ ഉപദ്രവം കൊണ്ട് കൃഷി തന്നെ ഉപേക്ഷിക്കേണ്ട സ്ഥിതായാണെന്നും കർഷകർ പറയുന്നു.
നാശനഷ്ടത്തിന്റെ കണക്കെടുത്ത് ഉടൻ നഷ്ടപരിഹാരതുക നൽകാൻ സർക്കാർ തയാറാകണമെന്നും വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് വരാതിരാക്കാൻ ആവശ്യമായ പ്രതിരോധ നടപടികൾ വനം വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും കർഷക കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.
ഇനിയും പരിഹാര നടപടികൾ കടലാസിൽ ഒതുങ്ങുകയാണെങ്കിൽ കർഷക കോൺഗ്രസ് സമരവുമായി വനം വകുപ്പ് ഓഫീലേക്ക് എത്തുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോസ് ജേക്കബ്, ഷിജു ചെമ്പനാനി, ജിതിൻ പല്ലാട്ട്, സോണി മണ്ഡപത്തിൽ, ബേബിച്ചൻ കൊച്ചുവേലി, ജുബിൻ മണ്ണുകുശുമ്പിൽ, ഗോപിനാഥൻ മുത്തേടത്ത്, സജോ പടിഞ്ഞാറെകുറ്റ് എന്നിവർ പ്രസംഗിച്ചു.