ബാലുശേരി: ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയിൽ അമ്മയും ഗർഭസ്ഥ ശിശുവും മരിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ ബാലുശേരി ബ്ലോക്ക് കമ്മിറ്റി ആരോഗ്യ മന്ത്രി വീണാ ജോർജിന് പരാതി നൽകി.ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ഇവരുടെ മരണത്തിന് കാരണമെന്നാണ്ബന്ധുകൾ പറയുന്നത്. സംഭവത്തിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പരാതിയിൽ പറയുന്നു.