ഇന്ന് തിരുവോണം; നാടെങ്ങും ആഘോഷം
1453466
Sunday, September 15, 2024 4:48 AM IST
ഓണക്കിറ്റ് നൽകി
പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രി ഡയാലിസിസ് കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കും ദിവസ വേതന വ്യവസ്ഥയിൽ ജോലി ചെയ്യുന്ന ആശുപത്രിയിലെ മുഴുവൻ ജീവനക്കാർക്കും ഡയബെറ്റീ ആൻഡ് കാൻസർ കെയർ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു ഉദ്ഘാടനം ചെയ്തു.
പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര, സുഭിക്ഷ ചെയർമാൻ എം. കുഞ്ഞഹമ്മദ്, എ.കെ. തറവയിഹാജി, രാജൻ മരുതേരി, പി.കെ.എം. ബാലകൃഷ്ണൻ, പേരാമ്പ്ര പഞ്ചായത്ത് അംഗം വിനോദൻ തിരുവോത്ത്, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
തിരുവമ്പാടി : ആനക്കാംപൊയില്‍ സെന്റ് മേരീസ് യുപി സ്കൂളിന്റെയും മുത്തപ്പന്‍പുഴ പ്രതിഭാ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഓണാഘോഷം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്സണ് ഉദ്ഘാടനം നിര്‍വഹിച്ചു. പിന്നോക്കം നില്ക്കുന്ന കുട്ടികളുടെ പഠനത്തിന് വലിയ പിന്തുണ നല്കുന്ന പ്രതിഭാ കേന്ദ്രം പ്രവര്‍ത്തകരെ പ്രസിഡന്റ് അഭിനന്ദിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. അഗസ്റ്റ്യന്‍ പാട്ടാണി അധ്യക്ഷത വഹിച്ചു.
കുന്ദമംഗലം ബിപിഒ മനോജ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മെംബര്‍മാരായ മഞ്ചു ഷിബിന്‍, കെ.എം. ബേബി, പ്രധാനാധ്യാപകന് റോയി ജോസ്, അരുണ്‍ ബെന്നി, ദിയാ ജോബി, പി. ഷാനവാസ് , ജ്യോല്‍സ്ന ജോസ്, ഡി. സുജിത്ത് എന്നിവര്‍ പ്രസംഗിച്ചു. കുട്ടികള്‍ക്കായി ഓണക്കളികളും ഓണസദ്യയും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
പെരുവണ്ണാമൂഴി: സെന്റ് തോമസ് അസോസിയേഷൻ ഫോർ റൂറൽ സർവീസും (സ്റ്റാർസ്), ഗ്രാസ്റൂട്ട് ഇമ്പാക്ട് ഫൗണ്ടേഷനും ചേർന്ന് 50 ശതമാനം സാമ്പത്തിക സഹായത്തോടെ 250 കുടുംബങ്ങൾക്ക് നൽകുന്ന ഓണക്കിറ്റിന്റെ വിതരണോദ്ഘാടനം ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ നിർവഹിച്ചു.
മുതുകാട് ക്രിസ്തുരാജ പാരീഷ് ഹാളിൽ നടന്ന പരിപാടിയിൽ 3000 രൂപക്ക് മേൽ വില വരുന്ന 36 ഓളം ഉത്പന്നങ്ങളടങ്ങിയ കിറ്റാണ് പേരാമ്പ്ര കുന്നുമ്മൽ ബ്ലോക്കുകളിൽ നിന്നു തെരഞ്ഞെടുത്ത കുടുബങ്ങൾക്ക് നൽകിയത്.
സിഎംഐ കോഴിക്കോട് സെന്റ് തോമസ് പ്രോവിൻസ് സോഷ്യൽ അപ്പോസ്ളേറ്റ് കൗൺസിലർ ഫാ. ബോണി അഗസ്റ്റിൻ സിഎംഐ അധ്യക്ഷത വഹിച്ചു.
മുതുകാട് ക്രിസ്തുരാജ ഇടവക വികാരി ഫാ. കുര്യാക്കോസ് കൊച്ചുകൈപ്പേൽ, ഡേ മാർട്ട് മാനേജർ നിഥിൻ ഫ്രാൻസിസ്, സ്റ്റാർസ് പ്രൊജക്ട് മാനേജർ റോബിൻ മാത്യു, കോർഡിനേറ്റർ എ.എൻ. പ്രദീഷ് എന്നിവർ പ്രസംഗിച്ചു.
മുക്കം: ഓണസദ്യ സമൃദ്ധമാക്കുന്നതിനായി തന്റെ വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും പായസം മിക്സും, പാലും അടങ്ങുന്ന ഓണക്കിറ്റ് വിതരണം ചെയ്ത് കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു.
മൂന്നര വർഷം മുമ്പ് വോട്ടഭ്യർഥിക്കാനായി എത്തിയപ്പോൾ വാർഡിലെ ജനങ്ങൾ ദിവ്യ ഷിബുവിനെ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു. അന്ന് മുതൽ എല്ലാ ഓണത്തിനും ദിവ്യ ഷിബു കിറ്റുമായി ഓരോ വീടുകളിലുമെത്തുന്നുണ്ട്. പ്രസിഡന്റാവുന്നതിനും മുൻപ് വാർഡ് മെമ്പറായിരുന്നപ്പോഴും കഴിഞ്ഞ രണ്ട് ഓണത്തിനും ഇവർ ഇതുപോലെ ഓരോ വീട്ടിലുമെത്തിയിരുന്നു. അന്ന് ഓണ സമ്മാനമായി നൽകിയത് പച്ചക്കറി കിറ്റുകളായിരുന്നു.
പ്രസിഡന്റായതോടെ പച്ചക്കറിക്കുപകരം പായസ കിറ്റാണ് നൽകിയത്. തോട്ടുമുക്കം ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ സഹകരണത്തോടെയാണ് എല്ലാ വീടുകളിലും കിറ്റ് എത്തിച്ചത്. മാടാമ്പിയിൽ നടന്ന കിറ്റ് വിതരണം ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. ഷാഫി വേലിപ്പുറവൻ, അബ്ദുൾ ഗഫൂർ, രാജു ഇളംതുരുത്തിയിൽ തുടങ്ങിയവർ സംബന്ധിച്ചു.