അഗസ്ത്യൻമുഴിയിൽ കടയിൽ മോഷണ ശ്രമം
1444506
Tuesday, August 13, 2024 4:37 AM IST
മുക്കം: മുക്കം അഗസ്ത്യൻമുഴിയിലുള്ള ലാംഡ സ്റ്റീൽസിൽ മോഷണ ശ്രമം. ഞായറാഴ്ച പുലർച്ചെ 1.50നാണ് മോഷ്ടാവ് കോഴിക്കോട് -മുക്കം റോഡിൽ പ്രവർത്തിക്കുന്ന ലാംഡ സ്റ്റീൽസിന്റെ കോന്പൗണ്ടിൽ പ്രവേശിച്ചത്. തൊട്ടടുത്ത വീട്ടിൽ നിന്നും മോഷ്ടിച്ച പിക്കാസ് ഉപയോഗിച്ചാണ് മോഷ്ട്ടാവ് അകത്തു കടന്നത്.
സ്ഥാപനത്തിന്റെ ഓഫീസ് തുറക്കാൻ ശ്രമിച്ചെങ്കിലും പുറത്ത് മറ്റൊരു വാഹനം വന്നു നിർത്തിയതിനെ തുടർന്ന് മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.
മോഷ്ടാവിന്റെ ദൃശ്യം സിസി ടിവി കാമറയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും മഴക്കോട്ട് ധരിച്ചതിനാൽ ആളെ വ്യക്തമായിട്ടില്ല. സ്ഥാപന ഉടമകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുക്കം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.