കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിൽ 14-ാം വാർഡിൽ നിർധനകുടുംബത്തിന് വീട് വയ്ക്കാൻ മൂന്ന്സെന്റ് സ്ഥലം സൗജന്യമായി വിട്ടു നൽകിയ പുതിയേടത്ത് ജോസിനെ ഗ്രാമസഭാ യോഗം ആദരിച്ചു.
കൂടരഞ്ഞി കമ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം റോസിലി, അഞ്ചാം വാർഡ് അംഗം സീന ബിജു, ജിജി കടക്കയം, മായ എന്നിവർ പ്രസംഗിച്ചു.