ഒടിക്കുഴി-പൂവത്തുംചോല റോഡ് തകർന്നു
1438472
Tuesday, July 23, 2024 7:40 AM IST
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിലെ മൂന്ന്, ഒൻപത് വാർഡുകൾ ഉൾപ്പെടുന്ന ഒടിക്കുഴി- പൂവത്തുംചോല റോഡിലെ ടാറിംഗ് തകർന്ന് യാത്ര ദുഷ്കരമായി. നിരവധി കുടുംബങ്ങൾ ഉപയോഗിക്കുന്ന റോഡാണിത്. ചക്കിട്ടപാറ ഭാഗത്തു നിന്നും കൂരാച്ചുണ്ട് ടൗണിലെത്താതെ പൂവത്തുംചോലയിൽ എത്താനുതകുന്ന ബൈപാസ് റോഡായും ഇത് ഉപയോഗിച്ചു വരുന്നുണ്ട്. റോഡ് നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.