ബീച്ച് നരിഷ്മെന്റ് പദ്ധതി നടപ്പിലാക്കണം: കേരളാ കോണ്‍ഗ്രസ്-എം
1437512
Saturday, July 20, 2024 5:01 AM IST
കോഴിക്കോട്: തീരദേശ മേഖലയുടെ സുരക്ഷിതത്വത്തിനും സൗന്ദര്യവത്കരണത്തിനും പുതിയ സങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ ബീച്ച് നരിഷ്മെന്റ് പദ്ധതി നടപ്പിലാക്കണമെന്ന് കേരളാ കോണ്‍ഗ്രസ്-എം ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് ആവശ്യപ്പെട്ടു.
ജില്ലാ കമ്മിറ്റി ആവിഷ്കരിച്ച മുന്നൊരുക്കം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കടലുണ്ടി മണ്ഡലത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് സാദിക് ചാലിയം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ. എം. പോള്‍സണ്‍, സംസ്ഥാന കമ്മിറ്റി അംഗം സിജോ വടക്കേന്‍തോട്ടം, ബാസിദ് ചേലക്കോട്, മുഹമ്മദ് നഹ, അനേക് തോണിപ്പാറ, വി.സി. നജാസ് എന്നിവര്‍ പ്രസംഗിച്ചു.