മ​രു​തോ​ങ്ക​ര സ്വ​ദേ​ശി യു​കെ​യി​ല്‍ അ​ന്ത​രി​ച്ചു
Monday, June 24, 2024 11:04 PM IST
കു​റ്റ്യാ​ടി:​യു​കെ​യി​ലെ വൈ​റ്റ് ഹാ​വ​ന്‍ കും​ബ്രി​യാ​നി​ല്‍ ഹൃ​ദ​യ​സ്തം​ഭ​നം മൂ​ലം മ​രു​തോ​ങ്ക​ര സ്വ​ദേ​ശി നോ​ബി​ള്‍ ജോ​സ് (42 )അ​ന്ത​രി​ച്ചു.​

ആ​റ് മാ​സം മു​മ്പാ​ണ് ഇ​യാ​ള്‍ ഭാ​ര്യ​യു​ടെ മ​ജാ​ലി​സ്ഥ​ല​മാ​യ യു​കെ​യി​ല്‍ എ​ത്തി​യ​ത്. രാ​വി​ലെ വി​ളി​ച്ചി​ട്ടും ഉ​ണ​രാ​തെ നോ​ബി​ള്‍ നി​ശ്ച​ല​മാ​യി കി​ട​ക്കു​ന്ന​ത് ക​ണ്ട് ഭാ​ര്യ അ​ജി​ന ആം​ബു​ല​ന്‍​സ് വി​ളി​ച്ചു വ​രു​ത്തി ആ​ശു​പ​ത്രി​യി​ല്‍് എ​ത്തി​ച്ചെ​ങ്കി​ലും അ​പ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു.

ര​ണ്ട് വ​ര്‍​ഷം മു​മ്പ് വ്യ​ക്ക മാ​റ്റി​വ​ച്ചി​രു​ന്നു. സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ഇ​ട​വ​കാം​ഗ​മാ​ണ്. വ​യ​നാ​ട് മാ​ന​ന്ത​വാ​ടി തു​ടി​യ​ന്‍ പ​റ​മ്പി​ല്‍ കു​ടും​ബാം​ഗ​മാ​യ ഭാ​ര്യ അ​ജീ​ന ജോ​സ് വെ​സ്റ്റ് കും​ബ​ര്‍ ലാ​ന്‍​ഡ് ആ​ശു​പ​ത്രി​യി​ല്‍ ന​ഴ്‌​സാ​യി ജോ​ലി​ക്ക് എ​ത്തി​യ​ത് എ​ട്ട് മാ​സം മു​മ്പാ​ണ് .മ​ക്ക​ള്‍: ജൊ​ഹാ​ന്‍ , അ​ലീ​ഷ. മ​ത​ബോ​ധ​ന അ​ധ്യാ​പ​ന രം​ഗ​ത്തും പ്രാ​ര്‍​ഥ​ന കൂ​ട്ടാ​യ്മ​ക​ളി​ലും നോ​ബി​ള്‍ സ​ജീ​വ​മാ​യി​രു​ന്നു.