മരം ദേഹത്ത് വീണ് യുവാവ് മരിച്ചു
1423128
Friday, May 17, 2024 10:31 PM IST
മേപ്പയ്യൂർ: മുറിക്കുമ്പോൾ മരം ദേഹത്ത് വീണ് യുവാവ് മരിച്ചു. കീഴരിയൂർ കുളങ്ങര മീത്തൽ ഷൗക്കത്ത് (44) ആണ് മരം ദേഹത്ത് വീണ് മരിച്ചത്. പാലായിത്താഴെവച്ചായിരുന്നു അപകടം. പിതാവ്: പരേതനായ മൂസ. മാതാവ്: സൈനബ. ഭാര്യ: സഫിയ. മക്കൾ: മുഹമ്മദ് ഷാമിൽ, ആയിഷ നഷ്ബ. സഹോദരങ്ങൾ: റസാഖ്, അബ്ദുൾ സലാം, റയീസ്, സക്കീന, പരേതനായ അൻസീർ.