കൂലിവര്ധിപ്പിക്കാത്തതിനെതിരേ തൊഴിലാളികളുടെ പ്രതിഷേധം
1417391
Friday, April 19, 2024 5:24 AM IST
കോഴിക്കോട്: കൂലി വര്‍ധിപ്പിക്കാത്തതിനെതിരേ വലിയങ്ങാടിയിലെ കയറ്റിറക്ക് തൊഴിലാളികള്‍ പ്രതിഷേധിച്ചു. വ്യാപാരികള്‍ ചര്‍ച്ചക്ക് തയ്യാറാവാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധം. രാവിലെ 10ന് പഴയ പാസ്പോര്‍ട്ട് ഓഫിസിന് സമീപത്തുനിന്നാണ് പ്രതിഷേധം ആരംഭിച്ചത്. കൂലി കരാര്‍ 2023 നവംബറില്‍ കഴിഞ്ഞിട്ടും ഇതുവരെ കരാര്‍ പുതുക്കാന്‍ വ്യാപാരികള്‍ തയ്യാറാവുന്നില്ല.
ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് മൂന്ന് തവണ ചര്‍ച്ചക്ക് ക്ഷണിച്ചെങ്കിലും വ്യാപാരികള്‍ വന്നില്ല. അനിശ്ചിതകാല പണിമുടക്ക് അടക്കമുള്ള സമരമാര്‍ഗം സ്വീകരിക്കുമെന്ന് തൊഴിലാളികള്‍ അറിയിച്ചു. ഐഎന്‍ടിയുസി, എസ്ടിയു, എഐടിയുസി, എസ്എല്എഎംടിയു എന്നീ യൂണിയനുകളുടെ നേതൃത്വത്തിലാണ് സമരം.