ആയുധം സറണ്ടർ ചെയ്യണം
1415744
Thursday, April 11, 2024 5:16 AM IST
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സുഗമായ നടത്തിപ്പിനായി ആയുധ ലൈസന്‍സികളില്‍ നിന്നും ആയുധം സറണ്ടര്‍ ചെയ്യിക്കേണ്ടതുണ്ട്.
ഇതിനായി സ്ക്രീനിംഗ് കമ്മിറ്റി കൂടുകയും ആയുധം സറണ്ടര്‍ ചെയ്യുന്നതില്‍ നിന്നും ഇളവ് നല്‍കുന്നതിനായി ലഭിച്ച അപേക്ഷകള്‍ പരിഗണിച്ച് അര്‍ഹതയുളളവര്‍ക്ക് ഇളവ് നല്കി ഉത്തരവായിട്ടുള്ളതുമാണ്.
ഇതിനു പുറമെ ജില്ലയ്ക്ക് പുറത്തു നിന്നും ആയുധ ലൈസന്‍സ് അനുവദിക്കുകയും അതനുസരിച്ച് ആയുധം കൈവശം വച്ചു വരുന്നതുമായ എല്ലാ ആയുധ ലൈസന്‍സ് ഉടമകളും ലൈസന്‍സില്‍ ഉള്‍പ്പെട്ട ആയുധം അതത് പോലീസ് സ്റ്റേഷനില്‍ അടിയന്തരമായി സറണ്ടര്‍ ചെയ്യണമെന്ന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. അല്ലാത്തപക്ഷം ലൈസന്‍സ് റദ്ദ് ചെയ്യുന്നതും നിയമനടപടി സ്വീകരിക്കുന്നതുമായിരിക്കും.