ചെമ്പുകടവ് പാലത്തിൽ റീത്ത് വച്ച് പ്രതിഷേധിച്ചു
1415545
Wednesday, April 10, 2024 5:30 AM IST
കോടഞ്ചേരി: കോടികൾ മുടക്കി നിർമിച്ച ചെമ്പുകടവ് പാലത്തിന് അപ്രോച്ച് റോഡ് നിർമിക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മണ്ഡലം യുഡിഎഫ് കമ്മിറ്റി ചെമ്പുകടവ് പാലത്തിൽ റീത്ത് വച്ച് പ്രതിഷേധിച്ചു.
കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട്മല പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ കെ.എം. പൗലോസ് അധ്യക്ഷത വഹിച്ചു.