പുഷ്പഗിരി ലിറ്റിൽ ഫ്ളവർ സ്കൂൾ വാർഷികം ആഘോഷിച്ചു
1396616
Friday, March 1, 2024 4:43 AM IST
കൂടരഞ്ഞി: പുഷ്പഗിരി ലിറ്റിൽ ഫ്ളവർ എൽപി ആൻഡ് യുപി സ്കൂളിന്റെ വാർഷികാഘോഷം തിരുവന്പാടി എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോണ്സൻ പാഴുകുന്നേൽ അധ്യക്ഷത വഹിച്ചു.
കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്. രവീന്ദ്രൻ, ലിറ്റിൽ ഫ്ളവർ ചർച്ച് അസിസ്റ്റന്റ് വികാരി ഫാ. റ്റിജോ മൂലയിൽ, പിടിഎ പ്രസിഡന്റുമാരായ എം.എസ്. ബേബി, സാബു കരോട്ടേൽ,
പൂർവ വിദ്യാർഥി പ്രതിനിധി പി.എസ്. അമർനാഥ്, പ്രധാനധ്യാപകരായ കെ.യു. ജെസി, ജിബിൻ പോൾ, സ്കൂൾ ലീഡർമാരായ ഡിയോണ സിജു, അയാന ആന്റണി എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികൾക്ക് ശേഷം വോയ്സ് ഓഫ് പുഷ്പഗിരി കരോക്കേ ഗാനമേള അവതരിപ്പിച്ചു.