ചിത്രാഞ്ജലി നഴ്സറി കലോത്സവം തുടങ്ങി
1396316
Thursday, February 29, 2024 4:38 AM IST
കോഴിക്കോട്: അഖില കേരള ചിത്രാഞ്ജലി നഴ്സറി കലോത്സവം ആരംഭിച്ചു. മുന്‍ ജേതാവ് ലക്ഷിത സന് ചെതി ഉദ്ഘാടനം ചെയ്തു. എഴുന്നൂറോളം കുട്ടികളാണ് രണ്ടുദിവസമായി കണ്ടംകുളം ജൂബിലി ഹാളില്‍ നടക്കുന്ന കലോത്സവത്തില്‍ പങ്കെടുക്കുന്നത്.
ഡോ.മിലി മോണി മുഖ്യാതിഥിയായി, പി. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാന്, അജീഷ്, ഡോ.കെ.എസ്. ചന്ദ്രകാന്ത്, മാനുവല്‍ ആന്റണി, അഡ്വ. എം. രാജന് എന്നിവര്‍ സംസാരിച്ചു. ചിത്രാഞ്ജലി പ്രസിഡന്റ് കെ. എ. നൗഷാദ് സ്വാഗതവും ട്രഷറര്‍ ടി.സി.ബസന്ത് നന്ദിയും പറഞ്ഞു.
ഇന്നുവൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ പി.വി. ചന്ദ്രന് അധ്യക്ഷത വഹിക്കും. ജില്ലാകളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് മുഖ്യാതിഥിയായി പങ്കെടുക്കും.