സോഫ്റ്റ്ബോൾ കേരള ടീമിന് സ്വീകരണം നൽകി
1396315
Thursday, February 29, 2024 4:38 AM IST
കോഴിക്കോട്: പട്നയിൽ നടന്ന ദേശീയ ജൂണിയർ സോഫ്റ്റ്ബോൾ ചാന്പ്യൻഷിപ്പിൽ റണ്ണേഴ്സ് അപ്പായ കേരള സോഫ്റ്റ് ബോൾ ടീമിന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. ജില്ലാ ത്രോബോൾ അസോസിയേഷൻ പ്രസിഡന്റ് കെ.വി. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു.
കേരള സോഫ്റ്റ് ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് എ.കെ. മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ സോഫ്റ്റ്ബാൾ അസോസിയേഷൻ സെക്രട്ടറി മൻസൂർ, കോഴിക്കോട് ജില്ലാ ബേസ്ബോൾ സെക്രട്ടറി എ. അനീഷ് എന്നിവർ പ്രസംഗിച്ചു.